---
title: "ഇടുക്കിയിൽ മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്മയെ ഉരുൾ എടുത്തു"
english_title: "Mother Dies in Idukki Landslide While Trying to Save Son"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/376088/idukki-kudayathoor-landslide-mother-dies-saving-son`"
published_at: "2026-08-02T07:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6eab34cd8c8_1000208023.jpg"
keywords: ["Idukki", "Keralarain"]
---

# ഇടുക്കിയിൽ മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്മയെ ഉരുൾ എടുത്തു

> **Lead Summary:** **ഇടുക്കി**: കുടയത്തൂർ അടൂർമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്മ മരിച്ചു. മഷികല്ലേൽ രവിയുടെ ഭാര്യ സുമതി ആണ് മരിച്ചത്.

## Article Content

**ഇടുക്കി**: കുടയത്തൂർ അടൂർമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്മ മരിച്ചു. മഷികല്ലേൽ രവിയുടെ ഭാര്യ സുമതി ആണ് മരിച്ചത്.

ഉരുൾപൊട്ടലുണ്ടായ സമയത്ത് രവിയും സുമതിയും വീടിന്റെ മുൻഭാഗത്തായിരുന്നു. മുറിക്കുള്ളിൽ ഉറങ്ങുകയായിരുന്ന മകൻ രതീഷിനെ രക്ഷിക്കാൻ സുമതി ഓടിയെത്തി. ഭർത്താവ് രവി ഓടി മാറിയതിനാൽ അദ്ദേഹം രക്ഷപ്പെട്ടു.

മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ ഇന്നലെ പുലർച്ചെ 6 മണിയോടെ വീട്ടിൽ നിന്ന് 500 മീറ്റർ അകലെ സുമതിയുടെ മൃതദേഹം എൻ.ഡി.ആർ.എഫ് സംഘം കണ്ടെത്തി. തൊടുപുഴ ജില്ലാ ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വൈകുന്നേരം 5 മണിയോടെ തൊടുപുഴ ശാന്തിതീരം പൊതുശ്മശാനത്തിൽ സംസ്കരിച്ചു.

അതിതീവ്ര മഴയുടെ പശ്ചാത്തലത്തിൽ മലയോര മേഖലകളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/376088/idukki-kudayathoor-landslide-mother-dies-saving-son`)